പലിശനിരക്കുകളില്‍ മാറ്റമില്ല; വായ്പാനയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയം പ്രഖ്യാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന വായ്പാ അവലോകന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. സമ്പദ്ഘടന വളർച്ചയുടെ പാതയിലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.

റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം 4 ശതമാനവും 3.35 ശതമാനവുമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ എട്ടാം തവണയാണ് നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നത്. രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യപലിശനിരക്കുകളിൽ മാറ്റം വരുത്തേണ്ടത്തില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിച്ചത്.

ഇമീഡിയേറ്റ് പേയ്മെന്റ് സർവീസ്=RTGS, NEFT ഇടപാടുകളുടെ പരിധി റിസർവ് ബാങ്ക് ഉയർത്തി. നിലവിൽ രണ്ടുലക്ഷം രൂപയാണ് പരിധി. ഇത് 5 ലക്ഷമാക്കി ഉയർത്തും.

Similar Articles

Comments

Advertismentspot_img

Most Popular