ഫോട്ടോഷൂട്ടിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച പ്രമുഖ ചാനല്‍ പരിപാടിക്കെതിരെ നടി ശ്രിന്ദ. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്ത യുവനടിമാരെ ക്രൂരമായി ട്രോളുന്ന പരിപാടി അവതരിപ്പിക്കുന്ന ഒരു പ്രമുഖ ചാനലിനെതിരെയാണ് ശ്രിന്ദയുടെ പ്രതികരണം. കോമഡിയോടൊപ്പം തന്നെ ക്യാരക്ടര്‍ റോളുകളും വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്ന നടിയാണ് ശ്രിന്ദ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇത് 2021 ആണ് എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ എന്ന് പറഞ്ഞാണ് ശ്രിന്ദയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഇനിയും ഇത്തരം പരിപാടികള്‍ വിലപ്പോവില്ല. എല്ലാവരും ഇപ്പോൾ ഇത്തരം ടോക്സിക് സ്വഭാവ രീതികളില്‍നിന്നും കാഴ്ചപ്പാടുകളില്‍ നിന്നുമൊക്കെ പിന്‍വാങ്ങാന്‍ ശ്രമിക്കുകയാണ്, അതുപോലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പോരാടുകയും സ്വന്തം ശരീരം സ്നേഹിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഇവിടെ ചിലര്‍ ഇരുപതിനായിരം ചുവടുകൾ പുറകിലോട്ട് പോവുകയാണെന്ന് ശ്രിന്ദ കുറിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ താരം പറയുന്നു.
‘ആ വീഡിയോക്ക് ശ്രദ്ധ കൊടുക്കാന്‍ താൻ ഉദ്ദേശിക്കുന്നില്ല. കാരണം അവരത് അര്‍ഹിക്കുന്നില്ല. ഒരു സ്ത്രീയോ പെണ്‍കുട്ടിയോ ഇത്തരമൊരു സംഭാഷണം നടക്കുന്ന പരിസ്ഥിതിയിൽ വളരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം കണ്ടന്റുകള്‍ ചാനലിൽ വരുന്നത് എന്നെ അത്ഭുതപ്പെടുന്നത്. പരിപാടികളുടെ ഉള്ളടക്കങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തേണ്ടതുണ്ടെന്നും ശ്രിന്ദ പറയുന്നു. പ്രത്യേകിച്ച് മാറ്റത്തെ സ്വാധീനിക്കാൻ ശേഷിയുള്ള പ്ലാറ്റ്ഫോമായി നിലനിൽക്കവേ ഇത്തരം ഭയാനകമായ പിന്തിരിപ്പൻ ആശയങ്ങൾ പ്രദർശിപ്പിക്കരുതെന്നും ശ്രിന്ദ പോസ്റ്റിൽ പറയുന്നു. എന്നാല്‍ മാത്രമേ ഈ പ്ലാറ്റ്ഫോമിലൂടെ കടന്നു പോവുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ സ്വന്തം ശരീരം അവനവന്റേത് മാത്രമാണെന്ന് തിരിച്ചറിയൂ. ഇത് കാണുന്ന ആൺകുട്ടികളും പെൺകുട്ടികളും, അവരോടായി, നിങ്ങൾക്ക് എന്താണോ ധരിക്കാനിഷ്ടം അതു ധരിക്കൂ. നിങ്ങളെന്താണെന്ന കാര്യം തുറന്നുകാട്ടൂ, എന്താണോ ഇഷ്ടം അത് മാത്രം ചെയ്യൂ. സന്തോഷം വിതറൂ, അനുകമ്പയുള്ളവരാകൂ- ശ്രിന്ദ കുറിക്കുന്നു.
ഞാനെന്റെ ശരീരത്തെ സ്നേഹിക്കാന്‍ പഠിക്കുകയാണ്. എനിക്കിഷ്ടമുള്ള കാര്യങ്ങളാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഞാൻ ആര്‍ക്കു വേണ്ടിയും അത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ഫോട്ടോഷൂട്ടുകള്‍ ഒരിക്കലും നിര്‍ത്താനും പോകുന്നില്ല. ഇന്നത്തേയ്ക്കും ഇത്രമാത്രം,’ ശ്രിന്ദ പറയുന്നു.
Leave a Comment