വൈകിയായാലും ബോധ്യമുണ്ടാകുന്നത് നല്ലതാണ്..: മുഖ്യമന്ത്രിക്ക് സതീശന്റെ മറുപടി

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളെക്കുറിച്ചും സര്‍ക്കാരിന് വൈകിയായലും ബോധ്യമുണ്ടായത് നല്ലതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് വി.ഡി. സതീശന്‍്‌റ പ്രതികരണം.

വി.ഡി. സതീശന്‍്‌റ കുറിപ്പ്:

കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ഏർപ്പെടുത്തിയാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് മുഖ്യമന്ത്രി.

കൊവിഡ് രോഗവ്യാപനം കൂടാൻ കാരണം നിയന്ത്രണ സംവിധാനങ്ങളിലെ പാളിച്ചകളെന്ന് ചീഫ് സെക്രട്ടറി.
ഇതല്ലേ, പ്രതിപക്ഷം നേരത്തെ പറഞ്ഞത്. അപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയ പ്രേരിതമെന്നും, സർക്കാരിനെ ഇകഴ്ത്തിക്കെട്ടാനാണെന്നുമാണ്. വൈകിയായാലും ബോധ്യമുണ്ടാകുന്നത് നല്ലതാണ്.

pathram:
Leave a Comment