ണ്ണൂര്‍: കോണ്‍ഗ്രസില്‍ അടിമുടി പൊളിച്ചെഴുത്തുണ്ടാകുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രഖ്യാപനം. ഓരോ ജില്ലയിലും 2500 കേഡര്‍മാരെ വീതം തിരഞ്ഞെടുക്കും. കേഡര്‍മാര്‍ക്ക് ബൂത്തുകള്‍ അനുവദിച്ചു നല്‍കുമെന്നും ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ. സുധാകരന്‍.
‘25,00 കേഡര്‍മാരെ തിരഞ്ഞെടുക്കും. മൂന്ന് വര്‍ഷക്കാലത്തേക്ക് 25,00 ആളുകള്‍ പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിതരാകും. 1000 പേര്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും 15,00 പേര്‍ ഐഎന്‍ടിയുസിയില്‍ നിന്നും. എങ്ങനെയാണ് യൂണിറ്റുണ്ടാക്കുക എന്ന് പരിശീലനം കൊടുത്ത് അവരെ ഞങ്ങളിറക്കും. അവര്‍ക്ക് ബൂത്തുകള്‍ അലോട്ട് ചെയ്ത് കൊടുക്കും. അതിന്റെ മുകളില്‍ അവരെ നിയന്ത്രിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരു സംഘമുണ്ടാകും’, കെ. സുധാകരന്‍ പറഞ്ഞു.
ഓരോ ജില്ലയിലും കണ്‍ട്രോള്‍ കമ്മീഷന്‍ എന്ന പേരില്‍ അച്ചടക്ക സമിതി രൂപീകരിക്കുമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഓരോ ജില്ലയിലും അഞ്ചംഗ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുക. ഇന്ന് കാണുന്ന കോണ്‍ഗ്രസായിരിക്കില്ല ആറ് മാസത്തിന് ശേഷം കാണുക എന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.
Leave a Comment