കാമ്പ കോളയ്‌ക്കായി റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് പുതിയ കാമ്പയ്ൻ ആരംഭിച്ചു

മുംബൈ: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൻ്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗവും പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (ആർസിപിഎൽ) ഇന്ത്യൻ ബിവറേജ് ബ്രാൻഡായ കാമ്പ കോളയ്‌ക്കായി പുതിയ ബ്രാൻഡ് കാമ്പെയ്ൻ ആരംഭിച്ചു.

ആർസിപിഎൽ കാമ്പ കോളയുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിതരണം വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ കാമ്പെയ്ൻ. പ്രസൂൺ ജോഷി രൂപകൽപ്പന ചെയ്ത ബ്രാൻഡ് ഫിലിം ടിവി, ഡിജിറ്റൽ, ഔട്ട്‌ഡോർ, പ്രിൻ്റ് എന്നിവയിലുടനീളം പ്രദർശിപ്പിക്കും.

pathram desk 2:
Related Post
Leave a Comment