വംശീയച്ചുവയുള്ള വിളിപ്പേരു മാറ്റാന്‍ ഫുട്‌ബോള്‍ ടീം

വെല്ലിങ്ടന്‍: വംശീയച്ചുവയുള്ള വിളിപ്പേരു മാറ്റാന്‍ ന്യൂസീലന്‍ഡ് പുരുഷ ഫുട്‌ബോള്‍ ടീം. ‘ഓള്‍ വൈറ്റ്‌സ്’ എന്ന വിളിപ്പേരാണു ടീം കൈവിടാനൊരുങ്ങുന്നത്. ടീമിന്റെ സ്‌പോണ്‍സര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോട് അഭിപ്രായം തേടിയ ശേഷമാകും മാറ്റം. 1982 ലോകകപ്പില്‍ വെള്ള ജഴ്‌സിയും ഷോര്‍ട്‌സ്മണിഞ്ഞു മത്സരിച്ചപ്പോഴാണു ന്യൂസീലന്‍ഡ് ടീമിന് ഈ പേരു വീണത്.

അതിനു മുന്‍പു വെള്ള ജഴ്‌സിയും കറുത്ത ഷോര്‍ട്‌സുമാണു ടീം ഉപയോഗിച്ചിരുന്നത്. ന്യൂസീലന്‍ഡ് റഗ്ബി ടീം ‘ഓള്‍ ബ്ലാക്ക്‌സ്’ എന്ന വിഖ്യാതമായ വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ‘ബ്ലാക്ക് ക്യാപ്‌സ്’ എന്ന പേരിലും.

pathram:
Related Post
Leave a Comment