വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജീവനൊടുക്കിയ നിലയിൽ

കൊല്ലം: വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന സെക്രട്ടറിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജലഭവനിൽ ജൂനിയർ സൂപ്രണ്ടായ കൊല്ലം ആശ്രാമം ഗാർഡൻസ് നഗർ കൃഷ്ണായനത്തിൽ എസ്.പി. ദിലീഷിനെ(48) ആണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

തൊഴിൽപരമായ സമ്മർദമാണ് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തി. തിരുവനന്തപുരത്തുനിന്ന് സ്വന്തം നാടായ കൊല്ലത്തേക്ക് ദിലീഷിന് ട്രാൻസ്ഫർ ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഇവിടെ ജോയിൻ ചെയ്യാനിരിക്കെയാണ് ജീവനൊടുക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular