ലോക്ക്ഡൗണ്‍ ; തകര്‍പ്പന്‍ വര്‍ക്കൗട്ടുമായി മോഹന്‍ലാല്‍

ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് സൂപ്പര്‍താരം മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലോക്ഡൗണ്‍ സമയത്തും വര്‍ക്കൗട്ടും തന്റെ ശീലങ്ങളും മാറ്റി വെയ്ക്കാന്‍ അദ്ദേഹം തയ്യാറല്ല. ചെന്നൈയിലെ വീടിന്റെ ബാല്‍ക്കണിയില്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നത്. സ്‌കിപ്പിങ് റോപ്പ്, പഞ്ചിങ് ബാഗ് എന്നിവ ഉപയോഗിച്ചാണ് മോഹന്‍ലാല്‍ വ്യായാമം ചെയ്യുന്നത്.

മുന്‍പും തന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ താരം പുറത്ത് വിട്ടിട്ടുണ്ട്. ഫിറ്റ്‌നെസ് ട്രെയിനറായ ഹൈനസിനൊപ്പമുള്ള മോഹന്‍ലാല്‍ വര്‍ക്കൗട്ട് വീഡിയോയാണ് നേരത്തെ അദ്ദേഹം പുറത്ത് വിട്ടിരുന്നത്. വ്യായാമത്തിനു വേണ്ടി ജിമ്മിലേയ്ക്ക് എത്തുന്നതും തുടര്‍ന്ന് ഫിറ്റ്‌നസ് പരിശീലകനോടൊപ്പം വ്യായാമം ചെയ്യുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. എത്ര തിരക്കുണ്ടെങ്കിലും താന്‍ വര്‍ക്കൗട്ടിന് ശ്രമിക്കാറുണ്ടെന്നും അദ്ദേഹം മുന്‍പ് തുറന്നു പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ചിത്രീകരണത്തിനിടയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണിനു ശേഷം ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

pathram:
Related Post
Leave a Comment