അവാര്‍ഡിന് പരിഗണിച്ചതില്‍ നന്ദി ; ഒഎന്‍വി പുരസ്‌കാരം നിരസിച്ച് വൈരമുത്തു

ചെന്നൈ : വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒഎന്‍വി പുരസ്‌കാരം നിരസിച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. അവാര്‍ഡിന് പരിഗണിച്ചതില്‍ നന്ദിയുണ്ടന്നും, പുരസ്‌കാരത്തുകയായ മൂന്ന് ലക്ഷം രൂപയും തന്റെ കൈയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്നും വൈരമുത്തു വ്യക്തമാക്കി.

മീടു ആരോപിതനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടന്നിരുന്നത്. ഇതേ തുടര്‍ന്ന് ഒ.എന്‍.വി.കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം നല്‍കുന്നത് പുനപരിശോധിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് വൈരമുത്തുവിന്റെ തീരുമാനം.

പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 17 സ്ത്രീകളാണ് വൈരമുത്തുവില്‍ നിന്ന് ലൈംഗിക ചൂഷണം നേരിട്ടുവെന്ന് ആരോപിച്ചിട്ടുള്ളത്. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചത്

pathram:
Related Post
Leave a Comment