ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രിയെന്ന് മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’

ന്യൂഡല്‍ഹി : ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമര്‍ശനവുമായി രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’. ഒന്നാം തരംഗത്തെ നേരിട്ടശേഷം അലംഭാവം കാട്ടിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നു ജേണലില്‍ പറയുന്നു.

രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനാണ് മോദി ശ്രമിച്ചതെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു. മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന രീതിയിലാണ് മോദി പ്രവര്‍ത്തിച്ചതെന്നും രാജ്യത്തെ കോവിഡ് മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്നും പഠനം പറയുന്നു.

വാക്‌സിനേഷന്‍ നയത്തില്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെ മാറ്റം വരുത്തിയത് വാക്‌സിനേഷന്‍ പദ്ധതികളെ പ്രതിസന്ധിയിലാക്കിയെന്നും ലാന്‍സെറ്റ് ആരോപിക്കുന്നു. കോവിഡിനിടയിലും ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ രാഷ്ട്രീയ, മത റാലികളെയും ജേണലില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

pathram:
Related Post
Leave a Comment