രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും

ലോക്ക്ഡൗണിനോടു ജനം സഹകരിക്കുന്നുണ്ടെന്നും സംസ്ഥാനത്തു പടരുന്നത് അതീതീവ്രസ്വഭാവമുള്ള വൈറസായതിനാല്‍ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദിവസങ്ങളായി 30,000നു മുകളില്‍ തുടരുന്ന പ്രതിദിന കോവിഡ് കേസുകള്‍ ലോക്ക്ഡൗണിലൂടെ കുറയ്ക്കാമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍. 16 വരെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും.

ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ പോലീസ് കര്‍ശന നടപടികളാണു സ്വീകരിക്കുന്നത്. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. മരുന്നുകടകള്‍, പലവ്യഞ്ജനക്കടകള്‍ എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും നടപടിയെടുക്കും. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. അത്യാവശ്യഘട്ടങ്ങളിലേ ജനം പുറത്തിറങ്ങാവൂ. മാസ്‌ക് ധരിക്കാത്ത 21,534 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 13,839 പേര്‍ക്കെതിരെയും ഇന്നലെ കേസെടുത്തു. പിഴയായി 76,18,100 രൂപ ഈടാക്കിയെന്നും മുഖ്യമ്രന്തി അറിയിച്ചു.

pathram:
Leave a Comment