രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിത്തന്നെ തുടരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് 4,01,078 കേസുകള്‍

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിത്തന്നെ തുടരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്തത് 4,01,078 പുതിയ കോവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,187 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23, 446 സജീവ കേസുകളാണുളളത്. ആകെ 2,38,270 പേർ കോവിഡ് ബാധിച്ച് മരിച്ചു.

16,73,46,544 പേർ രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഒന്നാമത്. കർണാടക രണ്ടാമതും കേരളം മൂന്നാമതുമാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൂടി ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment