സര്‍ക്കാര്‍ പുറപ്പെടുവിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നേരിടേണ്ടി വരുന്നത്

സര്‍ക്കാര്‍ പുറപ്പെടുവിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നേരിടേണ്ടി വരുന്നത് കനത്ത പിഴ അടക്കമുള്ള നിയമ നടപടിയാണ്. സര്‍ക്കാര്‍ നിര്‍ദേശവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്ന 17 കാര്യങ്ങളെന്തൊക്കെയെന്ന് നോക്കാം.

1. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിന് അനിവാര്യമായ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ ഇവ ലംഘിച്ച്‌ കൂട്ടം ചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാല്‍ 500 രൂപ പിഴ ഈടാക്കും.

2. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ അവിടെ നിന്നും ആരെങ്കിലും അനാവശ്യമായി പുറത്തേക്ക് പോവുകയോ ചെയ്താല്‍ 500 രൂപ ഫൈന്‍.

3. അനാവശ്യമായി പൊതു/സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപ ഫൈന്‍.

4. നിരോധനം ലംഘിച്ച്‌ കൊണ്ട് പൊതുസ്ഥലങ്ങളില്‍ മീറ്റിങ്ങുകള്‍ക്കോ വിവാഹ – മരണാനന്തര ചടങ്ങുകള്‍ക്കോ മറ്റ് മതാഘോഷങ്ങള്‍ക്ക് വേണ്ടിയോ മറ്റോ കൂട്ടം കൂടിയാല്‍ 5000 രൂപ പിഴ ഈടാക്കും.

5. അടച്ചുപൂട്ടാനുള്ള നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ അത് ലംഘിച്ച്‌ കൊണ്ട് സ്കൂളുകളോ ഓഫീസുകളോ ഷോപ്പുകളോ മാളുകളോ കൂടാതെ ആളുകള്‍ കൂട്ടം കൂടാന്‍ ഇടയുള്ള മറ്റ് സ്ഥലങ്ങളോ തുറന്ന് പ്രവര്‍ത്തിച്ചാല്‍ 2000 രൂപ പിഴ അടയ്ക്കേണ്ടി വരും.

6. ക്വാറന്‍്റൈന്‍ ലംഘനം നടത്തുന്നവര്‍ക്ക് 2000 രൂപയാണ് പിഴ.

7. അതിഥി തൊഴിലാളികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 500 രൂപ പിഴ അടയ്ക്കണം.

8. പൊതുസ്ഥലങ്ങളില്‍ മൂക്കും വായും മറച്ച്‌ കൊണ്ട് മാസ്കോ മുഖാവരണമോ ധരിക്കാതിരുന്നാല്‍ 500 രൂപ ഫൈന്‍.

9. പൊതുസ്ഥലത്ത് ആളുകള്‍ തമ്മില്‍ 6 അടി സാമൂഹിക അകലം പാലിക്കാതിരുന്നാല്‍ 500 രൂപ ഫൈന്‍.

10. വിവാഹ ആഘോഷങ്ങള്‍ക്കോ അതിനോടനുബന്ധ ആഘോഷങ്ങള്‍ക്കോ ഒരു സമയം പരമാവധി 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുകയോ, അവര്‍ മാസ്ക് ധരിക്കാതിരിക്കുകയോ, അവര്‍ തമ്മില്‍ 6 അടി സാമൂഹിക അകലം പാലിക്കാതിരിക്കുകയോ, സ്സാനിറ്റൈസര്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ 5000 രൂപയാണ് ഫൈന്‍.

11. മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയം പരമാവധി 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുകയോ അവര്‍ മാസ്ക് ധരിക്കാതിരിക്കുകയോ, സമൂഹിക അകലം പാലിക്കാതിരിക്കുകയോ കൊവിഡ് രോഗം സംശയിക്കപ്പെട്ട വ്യക്തിയുടെ ശവസംസ്കാര ചടങ്ങിനുള്ള ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ 2000 രൂപയാണ് പിഴ.

12. എഴുതി നല്‍കപ്പെട്ട അനുമതി ഇല്ലാതെ ഗെറ്റ് ടുഗതര്‍, ധര്‍ണ്ണകള്‍, പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍, മറ്റ് തരത്തിലുള്ള കൂട്ടം ചേരലുകള്‍ എന്നിവ നടത്തിയാലോ പരമാവധി 10 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുകയോ അവര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 3000 രൂപ പിഴ ഈടാക്കും.

13. കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഒരു സമയം പരമാവധി 20 പേരില്‍ കൂടുതല്‍ കാണരുത്. അവര്‍ക്കായി കടയുക സാനിറ്റൈസര്‍ നല്‍കാതെയും ഇരുന്നാല്‍ 3000 രൂപയാണ് പിഴ.

14. പൊതുസ്ഥലങ്ങളിലോ റോഡിലോ ഫൂട്ട്പാത്തിലോ തുപ്പിയാല്‍ 500 രൂപ പിഴ.

15. Covid-19 Jagratha e-platform-ല്‍ രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് അന്യ സംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ വന്നാല്‍ 1000 രൂപ ഫൈന്‍.

16. KERALA EPIDEMIC DISEASES ORDINANCE 2020 പ്രകാരം കുറ്റകരമായ പ്രവര്‍ത്തി ഒരാള്‍ ചെയ്തത് പരപ്രേരണ മൂലമാണെങ്കില്‍ അങ്ങനെ പ്രേരിപ്പിച്ചയാളും കുറ്റക്കാരനാണ്, ടിയാനെതിരെ ചുമത്തേക്ക സെക്ഷന്‍ പ്രേരണക്കുറ്റം. 10000 രൂപ പിഴയും 2 വര്‍ഷം വരെ തടവും വിധിക്കാവുന്ന കുറ്റമാണിത്.

17. നിരോധനമോ നിയന്ത്രണമോ ലംഘിച്ച്‌ കടകള്‍, ഫാക്ടറികള്‍, വ്യാവസായിക സംരംഭങ്ങള്‍, ഗോഡൗണുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ 10000 രൂപ പിഴയും 2 വര്‍ഷം വരെ തടവും വിധിക്കാവുന്ന കുറ്റമാണിത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51