കോവിഡ് വ്യാപനം: എട്ടുജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ

ലക്‌നൗ: കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ എട്ടുജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രണ്ടായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ജില്ലകളിലാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

അതേസമയം സ്‌കൂളുകള്‍ അടച്ചിരിക്കുന്നത് മെയ് 15 വരെ നീട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

യുപി സംസ്ഥാന തലസ്ഥാനമായ ലക്‌നൗവില്‍ ഉള്‍പ്പെടെയുള്ള ജി്‌ലകളിലാണ് രാത്രികാല കര്‍ഫ്യൂ നീട്ടിയിരിക്കുന്നത്. പ്രഗ്യരാജ്, നോയിഡ, കാന്‍പൂര്‍, മീററ്റ്, ഗാസിയബാദ് എന്നീ ജില്ലകളിലാണ് രാത്രികാല കര്‍ഫ്യൂ. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴ് വരെയാണ് രാത്രികാല കര്‍ഫ്യൂ.

pathram:
Related Post
Leave a Comment