കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ചു മരിച്ചു

മുര്‍ഷിദാബാദ്: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പോളിംഗ് മറ്റന്നാള്‍ നടക്കാനിരിക്കേ സ്ഥാനാര്‍ത്ഥി മരിച്ചു. സംഷെര്‍ഗഞ്ചിശല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റൗള്‍ ഹഖ് ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റൗള്‍ ഹഖ് ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്.

ശനിയാഴ്ച നടക്കുന്ന അഞ്ചാം ഘട്ടത്തില്‍ ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് പോളിംഗ്. 39 സ്ത്രീകള്‍ അടക്കം 319 പേര്‍ മത്സരരംഗത്തുണ്ട്.

pathram:
Related Post
Leave a Comment