രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്

സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം 7% വരുമെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ വ്യക്തമാക്കി.

പ്രതിദിനം 7% വരെ വര്‍ദ്ധനവ് ഉണ്ടായാല്‍ പ്രതിദിനം ഏകദേശം മൂന്ന് ലക്ഷം കേസുകള്‍ ഉണ്ടായേക്കുമെന്നും അദേഹം ചൂണ്ടിക്കാട്ടി . രണ്ടാം തരംഗം എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ്. എന്നാല്‍ അവ മാരകമാണെന്ന് പറയാനാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യത്ത് വാക്സിന്‍ ക്ഷാമം ഉണ്ടാകില്ലെന്നും, സീറം ഇന്‍സ്റ്റിറ്റിയട്ടിന് പ്രതിമാസം 50-60 ദശലക്ഷം ഡോസുകളും ഭാരത് ബയോടെകിന് പ്രതിമാസം 20-30 ദശലക്ഷം ഡോസുകളും ഉത്പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Related Post
Leave a Comment