മഞ്ജുവിനെ ചെറുപ്പമാക്കിയ ബൗൺസ് ഹെയർ സ്റ്റൈൽ; മേക്കോവർ ഇങ്ങനെ

മഞ്ജു വാരിയരുടെ പുതിയ ലുക്ക് സൃഷ്ടിച്ച തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. ചതുർമുഖം എന്ന സിനിമയുടെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴുള്ള ലുക്ക് ആണ് വൈറലായത്. വെള്ള ഷർട്ടും ബ്ലാക് സ്കർട്ടുമായിരുന്നു താരത്തിന്റെ വേഷം. ‘ലേഡി സൂപ്പർ സ്റ്റാറിന്റെ പ്രായവും പിറകിലേക്ക്’ എന്ന വിശേഷണത്തോടെയാണ് അന്നത്തെ ചിത്രങ്ങൾ സോഷ്യല്‍ ലോകത്ത് തരംഗമായത്.

അന്നു ശ്രദ്ധ നേടുന്നതിന് മഞ്ജുവിന്റെ ഹെയർ സ്റ്റൈലും കാരണമായി. ഒരു ബോളിവുഡ് സിനിമയ്ക്കു വേണ്ടിയാണ് മഞ്ജു ഹെയർ സ്റ്റൈലിൽ മാറ്റം വരുത്തിയത്. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകളായി സജിത്ത് ആൻഡ് സുജിത്ത് ആണ് മഞ്ജുവിന്റെ മുടി സ്റ്റൈൽ ചെയ്തത്.

80 കളിലാണു ബൗൺസ് ഹെയർ സ്റ്റൈൽ പ്രചാരം നേടുന്നത്. തലയുടെ മുകൾഭാഗത്ത് മുടി ഉയർത്തി നിർത്തുന്നതാണ് ഈ സ്റ്റൈൽ. ഇതോടൊപ്പം മുടിയുടെ നീളം കുറയ്ക്കും. മുടിയുടെ നീളം കുറയും തോറും ബൗൺസ് കൂടുന്നു. ഇതിലൂടെ മുടിക്ക് കട്ടി തോന്നുന്നു. മുടിയുടെ ഉള്ള് കുറഞ്ഞവർക്ക‌ും അതുകൊണ്ടുതന്നെ ഈ ഹെയർ സ്റ്റൈൽ അനുയോജ്യമാകുന്നു.

pathram desk 1:
Related Post
Leave a Comment