ബാബര്‍ അസമിവിഴ്ത്തി, സ്വപ്നം കോലിയുടെ വിക്കറ്റ് പതിനേഴുകാരന്‍ ചര്‍ച്ചയാകുന്നു

ഇസ്‌ലാമാബാദ്: പ്രായം പതിനേഴേ ആയിട്ടുള്ളുവെങ്കിലും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു ഫൈസല്‍ അക്രം എന്ന പാക്കിസ്ഥാന്‍ സ്പിന്നര്‍. ലോകത്തെ തന്നെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ പാക് താരം ബാബര്‍ അസമിന്റെ വിക്കറ്റ് കൊയ്താണ് ഫൈസല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. പാക്കിസ്ഥാന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായിയുള്ള പരിശീലന ക്യാംപിലാണ് ഫൈസല്‍ ബാബറിന്റെ വിക്കറ്റ് വീഴ്ത്തിയത്.

അണ്ടര്‍16, അണ്ടര്‍19 ടീമുകളിലെ മിന്നുംപ്രകടനത്തിനു പിന്നാലെയാണ് 17കാരനായ ഈ ചൈനാമെന്‍ ബോളര്‍ക്ക് സീനിയര്‍ ടീമിന്റെ പരിശീലന ക്യാംപിലേക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിളിയെത്തിയത്. അണ്ടര്‍ 16 ടീമില്‍ ഒരു വര്‍ഷം മാത്രം കളിച്ച ഫൈസല്‍, 2018–19 സീസണില്‍ ഏറ്റവും കൂടുതല്‍ വീക്കറ്റ് വീഴ്ത്തിയ താരമായി.

അണ്ടര്‍19 ടീമില്‍, 2020–21 സീസണിലെ നാഷനല്‍ അണ്ടര്‍19 ഏകദിന കപ്പ് ടൂര്‍ണമെന്റില്‍ 10 മത്സരങ്ങളില്‍നിന്ന് 27 വിക്കറ്റുകളാണ് ഫൈസല്‍ വീഴ്ത്തിയത്. ഇതാ, ഇപ്പോള്‍ ഇഷ്ടതാരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കി മറ്റൊരു നേട്ടം കൂടി.

‘അദ്ദേഹം (ബാബര്‍ അസം) ഒരു ലോകോത്തര കളിക്കാരനാണ്. അതിനാല്‍ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അംപയറായി അരികില്‍ നിന്ന യൂനിസ് ഭായ് (വഖാര്‍ യൂനിസ്) എനിക്ക് ആത്മവിശ്വാസം നല്‍കി. മികച്ച ഒരു പന്തില്‍ ബാബര്‍ ഭായ് പുറത്തായി. അതോടെ എന്റെ ആത്മവിശ്വാസം കൂടി.’ – ഫൈസല്‍ പറഞ്ഞു.

സ്വപ്നം കോലിയുടെ വിക്കറ്റ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ഒരു ആരാധകന്‍ കൂടിയാണ് പാക്കിസ്ഥാനില്‍നിന്നുള്ള ഈ സ്പിന്നര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തണമെന്നാണ് ആഗ്രഹം. മറ്റൊരു ഇന്ത്യന്‍ താരമായ ഹാര്‍ദ്ദിക് പാണ്ഡ്യയുമായി സമൂഹമാധ്യമത്തില്‍ നിരന്തരം സംസാരിക്കാറുണ്ട് ഫൈസല്‍. ഒരു ക്രിക്കറ്റ് ബാറ്റ് ഹാര്‍ദിക്യ പാണ്ഡ്യ സമ്മാനമായി ഫൈസലിനു നല്‍കുകയും ചെയ്തു.
കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണു യുവതിയ്ക്ക് ദാരുണാന്ത്യം

pathram:
Leave a Comment