അമേരിക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോ സ്‌റ്റേറ്റില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ 10 പേര്‍ മരിച്ചു. ഒരു പോലീസ് ഓഫീസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എറിക് ടാലി എന്ന ഓഫീസറാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ചീഫ് മാരീസ് ഹെറോള്‍ഡ് പറഞ്ഞു.

തിങ്കളാഴ്ച ഡെന്‍വറിനു സമീപം ബൗള്‍ഡറില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൂപേഴ്‌സ് സൂപ്പര്‍മാര്‍ക്കറ്റിലാണ് അക്രമം നടന്നത്. അക്രമിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഇയാള്‍ക്കും പരിക്കേറ്റുണ്ട്. അക്രമിയെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച അറ്റ്‌ലാന്റയില്‍ ഒരു മസാജ് പാര്‍ലറിലുണ്ടായ വെടിവയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

pathram:
Related Post
Leave a Comment