11 പുരസ്‌കാരങ്ങളുമായി മലയാള സിനിമ; ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ നേടി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ സ്വന്തമാക്കി. മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സജിൻബാബു പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്‌കാരം നേടി. മരയ്ക്കാറിലെ കോസ്റ്റിയൂം ഡിസൈനിങ്ങിനും പുരസ്‌കാരമുണ്ട്. സ്‌പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്‌കാരം മരക്കാറിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ സ്വന്തമാക്കി.

മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തിനാണ്. മണികര്‍ണിക, പങ്ക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് ബാജ്‌പേയിയും സ്വന്തമാക്കി. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം. ഭോന്‍സ്ലെ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മനോജ് ബാജ്‌പേയിക്ക് പുരസ്‌കാരം. സഞ്ജയ് പൂരണ് സിംഗ് ചൗഹാനാണ് മികച്ച സംവിധായകന്‍. മികച്ച സഹനടനുള്ള പുരസ്‌കാരം സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതി സ്വന്തമാക്കി.

പുരസ്കാര പട്ടിക

മികച്ച സഹനടി – പല്ലവി ജോഷി ചിത്രം – താഷ്കന്റ് ഫയൽസ് (ഹിന്ദി)

മികച്ച സഹനടന്‍ – വിജയ് സേതുപതി ചിത്രം – സൂപ്പർ ഡീലക്സ് (തമിഴ്)

പ്രത്യേക ജൂറി പരാമര്‍ശം – ഒത്ത സെരുപ്പ് സൈസ് 7

മികച്ച സംഗീത സംവിധായകന്‍ -ഡി . ഇമ്മൻ( വിശ്വാസം )

മികച്ച ഗാനരചയിതാവ്- പ്രഭാവർമ്മ (കോളാമ്പി)

മികച്ച എഡിറ്റിംഗ്- നവീൻ നൂലി (ജേഴ്സി)

മികച്ച വിഷ്വല്‍ എഫക്ട്‌സ്- സിദ്ധാർഥ് പ്രിയദർശൻ (മരക്കാർ അറബിക്കടലിന്റെ സിംഹം)

മികച്ച കൊറിയോഗ്രഫി- രാജു സുന്ദരം (മഹർഷി)

മികച്ച തിരക്കഥ- കൗശിക് ​ഗാം​ഗുലി (ജ്യേഷ്ഠപുത്രോ)

മികച്ച അവലംബിത തിരക്കഥ- ശ്രീജിത്ത് മുഖർജി ​(ഗുമ്മാണി)

മികച്ച ബാലതാരം – നാ​ഗ വിശാൽ , ചിത്രം കറുപ്പ് ദുരൈ

മികച്ച ഗായകന്‍- ബി പ്രാക് (കേസരി – ഹിന്ദി)

മികച്ച ഗായിക- സാവനി രവീന്ദ്രൻ (ബാർഡോ- മറാത്തി)

മികച്ച ക്യാമറാമാന്‍ – ​ഗിരീഷ് ​ഗം​ഗാധരൻ (ജല്ലിക്കെട്ട്)

മികച്ച സംഘട്ടനം – അവനെ ശ്രീമൻനാരായണ (കന്നഡ)

മികച്ച പശ്ചാത്തല സം​ഗീതം – പ്രബുദ്ധ ബാനർ‌ജി (ജ്യോഷ്ഠപുത്രോ- ബം​ഗാളി)

മികച്ച മെയ്ക്കപ്പ് ആർ‌ടിസ്റ്റ് – രഞ്ജിത്ത് (ഹെലൻ -മലയാളം)

മികച്ച വസ്ത്രാലങ്കാരം – സുജിത്ത്, സായ് (മരക്കാർ അറബിക്കടലിന്റെ സിംഹം)

മികച്ച പ്രൊഡക്ഷൻ ഡിസൈൻ – ആനന്ദി ​ഗോപാൽ (മറാത്തി)

മികച്ച കുട്ടികളുടെ ചിത്രം – കസ്തൂരി (ഹിന്ദി)

മികച്ച മലയാള സിനിമ- കള്ളനോട്ടം

മികച്ച ഹിന്ദി ചിത്രം – ചിച്ചോരെ

മികച്ച തമിഴ് ചിത്രം – അസുരൻ

മികച്ച തെലുഗ് ചിത്രം – ജേഴ്സി

മികച്ച തുളു ചിത്രം – പിങ്കാര

മികച്ച പണിയ ചിത്രം – കെഞ്ചിറ

pathram:
Related Post
Leave a Comment