സികെ ജാനു വീണ്ടും എന്‍ഡിഎയിലേക്ക്; വിജയ് യാത്രയുടെ സമാപന ചടങ്ങിൽ പ്രഖ്യാപനം

തിരുവനന്തപുരം: ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സികെ ജാനു വീണ്ടും എന്‍ഡിഎയിലേക്ക്. ശംഖുമുഖത്ത് നടക്കുന്ന ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങിലാണ് സികെ ജാനു തീരുമാനം പ്രഖ്യാപിച്ചത്. മുന്നണി മര്യാദകള്‍ പാലിക്കുമെന്ന എന്‍ഡിഎ നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്നാണ് തിരിച്ചുവരവെന്ന് സികെ ജാനു പറഞ്ഞു.

ഇടതു വലതു മുന്നണികള്‍ രാഷ്ട്രീയ പരിഗണന നല്‍കാത്തതും എന്‍ഡിഎ പ്രവേശന പ്രവേശനത്തിന് കാരണമെന്ന് സി.കെ ജാനു പ്രതികരിച്ചു.

ഗോത്ര മഹാസഭ അധ്യക്ഷയായിരുന്ന ജാനു 2016-ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. 27,920 വോട്ടുകള്‍ നേടിയിരുന്നു. 2004-ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ ജാനുവിന് 11,628 വോട്ടും ലഭിച്ചിരുന്നു. തിരുനെല്ലി പനവല്ലി മിച്ചഭൂമി കോളനിയിലാണ് ജാനു താമസിക്കുന്നത്.

pathram desk 2:
Related Post
Leave a Comment