രണ്ടു തവണ ജയിച്ചവര്‍ക്ക് സീറ്റില്ല; സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ധാരണ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണയായി. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന തീരുമനം കര്‍ശനമായി സിപിഎം നടപ്പാക്കി. എന്നാല്‍ തോമസ് ഐസക്കിനെയും ജി സുധാകരനെയും വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍ക്കും ഇളവ് വേണ്ടെന്നായിരുന്നു പൊതു അഭിപ്രായം.

മത്സരിക്കാന്‍ ഇളവ് നല്‍കാത്തതോടെ സിപിഎമ്മിന്റെ ജനകീയരായ നിരവധി എംഎല്‍എമാരാണ് ഇക്കുറി മത്സരരംഗത്തു നിന്ന് മാറിനില്‍ക്കേണ്ടി വരുന്നത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ക്ക് പകരം പുതുമുഖങ്ങളെ മത്സരരംഗത്തെത്തിക്കും. കോഴിക്കോട് എംഎല്‍എ പ്രദീപ് കുമാര്‍, റാന്നി എംഎല്‍എ രാജു എബ്രഹാം, കൊട്ടാരക്കര എംഎല്‍എ അയിഷാ പോറ്റി എന്നിവരും ഇത്തവണ മത്സരിക്കാനില്ല.

തിരുവനന്തപുരം

പാറശാല- സികെ ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കര-കെ ആന്‍സലന്‍, വട്ടിയൂര്‍ക്കാവ്- വികെ പ്രശാന്ത്, കാട്ടാക്കട- ഐബി സതീഷ്, നേമം- വി ശിവന്‍കുട്ടി, കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍, വര്‍ക്കല-വി ജോയ്, വാമനപുരം-ഡികെ മുരളി, ആറ്റിങ്ങല്‍- ഒ എസ് അംബിക, അരുവിക്കര- ജി സ്റ്റീഫന്‍

കൊല്ലം

കോല്ലം- എം മുകേഷ്, ഇരവിപുരം- എം നൗഷാദ്, ചവറ- ഡോ. സുജിത്ത് വിജയന്‍, കുണ്ടറ- ജെ മേഴ്‌സിക്കുട്ടിയമ്മ, കൊട്ടാരക്കര- കെഎന്‍ ബാലഗോപാല്‍

പത്തനംതിട്ട

ആറന്മുള- വീണാ ജോര്‍ജ്, കോന്നി- കെ യു ജനീഷ് കുമാര്‍, റാന്നി- കേരള കോണ്‍ഗ്രസ് എം

ആലപ്പുഴ

ചെങ്ങന്നൂര്‍- സജി ചെറിയാന്‍. കായംകുളം- യു പ്രതിഭ, അമ്പലപ്പുഴ- എച്ച് സലാം, അരൂര്‍- ദലീമ ജോജോ, മാവേലിക്കര- എംഎസ് അരുണ്‍ കുമാര്‍, ആലപ്പുഴ- കെപി ചിത്തരജ്ഞന്‍

കോട്ടയം

ഏറ്റുമാനൂര്‍- വിഎന്‍ വാസവന്‍, കോട്ടയം- കെ അനില്‍ കുമാര്‍, പുതുപ്പള്ളി- ജെയ്ക് സി തോമസ്

കണ്ണൂര്‍

ധര്‍മ്മടം- പിണറായി വിജയന്‍, പയ്യന്നൂര്‍- പി ഐ മധുസൂധനന്‍, കല്യാശേരി- എം വി ജിന്‍, അഴിക്കോട്- കെവി സുമേഷ്, മട്ടന്നൂര്‍- കെകെ ശൈലജ, തലശ്ശേരി – എഎന്‍ ഷംസീര്‍, തളിപ്പറമ്പ്- എംവി ഗോവിന്ദന്‍

ഇടുക്കി

ഉടുമ്പന്‍ചോല- എംഎം മണി, ദേവികുളം- എ രാജ

തൃശൂര്‍

ചാലക്കുടി- യുപി ജോസഫ്, ഇരിങ്ങാലക്കുട- ആര്‍ ബിന്ദു, വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി, മണലൂര്‍- മുരളി പെരുനെല്ലി, ചേലക്കര- യുആര്‍ പ്രദീപ്, ഗുരുവായൂര്‍- ബേബി ജോണ്‍(സാധ്യത), പുതുക്കാട്- കെകെ രാമചന്ദ്രന്‍, കുന്നംകുളം- എസി മൊയ്തീന്‍

കോഴിക്കോട്

കുറ്റ്യാടി- കേരള കോണ്‍ഗ്രസ് എം, കൊയിലാണ്ടി- സതീദേവി, പേരാമ്പ്ര- ടിപി രാമകൃഷ്ണന്‍, ബാലുശ്ശേരി- സച്ചിന്‍ദേവ്, കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍, ബേപ്പൂര്‍- പിഎ മുഹമ്മദ് റിയാസ്, കൊടുവള്ളി- ലിന്റോ ജോസഫ്/ ഗിരീഷ് ജോണ്‍

പാലക്കാട്

ആലത്തൂര്‍- കെഡി പ്രസന്നന്‍, നെന്മാറ- കെ ബാബു, പാലക്കാട്- തീരുമാനമായില്ല, മലമ്പുഴ- എ പ്രഭാകരന്‍, കോങ്ങാട്- പിപി സുമോദ്, തരൂര്‍- ഡോ. പികെ ജമീല, ഒറ്റപ്പാലം- പി ഉണ്ണി, ഷൊര്‍ണ്ണൂര്‍- സികെ രാജേന്ദ്രന്‍, തൃത്താല- എംബി രാജേഷ്‌

pathram:
Related Post
Leave a Comment