കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ കേരളത്തിൽ സംസ്ഥാന സർക്കാർ വിഷു, ഈസ്റ്റർ കിറ്റ് ഏപ്രിലിൽ നൽകും.
നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി വിഷു-ഈസ്റ്റർ കിറ്റ് നൽകുന്നത്. പഞ്ചസാര-ഒരുകിലോഗ്രാം, കടല-500 ഗ്രാം, ചെറുപയർ-500 ഗ്രാം, ഉഴുന്ന്-500 ഗ്രാം, തുവരപ്പരിപ്പ്-250 ഗ്രാം, വെളിച്ചെണ്ണ-1/2 ലിറ്റർ, തേയില-100 ഗ്രാം, മുളക്പൊടി-100 ഗ്രാം, ആട്ട-ഒരു കിലോഗ്രാം, മല്ലിപ്പൊടി-100 ഗ്രാം മഞ്ഞൾപ്പൊടി-100 ഗ്രാം, സോപ്പ്-രണ്ട് എണ്ണം, ഉപ്പ്-1 കിലോഗ്രാം, കടുക്/ ഉലുവ-100 ഗ്രാം എന്നിങ്ങനെ 14 ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാവുക.
Leave a Comment