ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി നടത്തുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് അറുതിയാവുന്നു. നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി.
കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെ രണ്ടു രാജ്യങ്ങളുടെയും മിലിറ്ററി ഓപ്പറേഷന്‍ വിഭാഗം മേധാവിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തല്‍ സാധ്യമായത്. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികളെ കുറിച്ച് ഇരു വിഭാഗങ്ങളും വിലയിരുത്തല്‍ നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ കര്‍ശനമായി പാലിക്കുമെന്നും പരസ്പരം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ച് ഇരു സൈനിക വിഭാഗങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. നിയന്ത്രണ രേഖയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനും സ്ഥിരതയ്ക്കുമാണ് വെടിനിര്‍ത്തലിന് ധാരണയാകുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
അടുത്തിടെ അതിര്‍ത്തിയില്‍ പാക് സൈന്യം നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്നത്തിന് പരിഹാരം കാണാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.
Leave a Comment