മന്നത്ത് പദ്മനാഭന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും

ന്യൂഡല്‍ഹി: മന്നത്ത് പദ്മനാഭന്റെ സമാധി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സാമൂഹിക സേവനത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു മന്നത്തിന്റേതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ ഭാരത കേസരി, മന്നത്ത് പത്മനാഭനെ അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ അനുസ്മരിക്കുന്നു. മന്നത്തിന്റെ ജീവിതം പൂര്‍ണ്ണമായും സാമൂഹിക സേവനത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനുമായി സമര്‍പ്പിതമായിരുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠ ചിന്തകള്‍ അനേകര്‍ക്ക് ഇന്നും പ്രചോദനമേകുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമരസേനാനിയുമായ മന്നത്ത് പദ്മനാഭന് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതായി ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു.

pathram desk 2:
Related Post
Leave a Comment