യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ ഗ​ൺ​മാ​നാ​യി​രു​ന്ന ജ​യ​ഘോ​ഷി​നെ വീ​ണ്ടും കാ​ണാ​താ​യി

യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ കോ​ൺ​സ​ൽ ജ​ന​റ​ലി​ന്‍റെ ഗ​ൺ​മാ​നാ​യി​രു​ന്ന ജ​യ​ഘോ​ഷി​നെ വീ​ണ്ടും കാ​ണാ​താ​യി.

ഇ​ന്ന് വൈ​കു​ന്നേ​രം മു​ത​ലാ​ണ് ജ​യ​ഘോ​ഷി​നെ കാ​ണാ​താ​യ​ത്. കു​ഴി​വി​ള ക​രി​മ​ണ​ൽ സ്വ​ദേ​ശി​യാ​ണ് ജ‍​യ​ഘോ​ഷ്.

ഇ​യാ​ളു​ടെ സ്കൂ​ട്ട​റും ഫോ​ണും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​ന​സി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ മാ​റി​നി​ൽ​ക്കു​ന്നു എ​ന്ന കു​റി​പ്പും ക​ണ്ടെ​ത്തി. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

മു​ൻ​പ് സ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ആ​രോ​പ​ണം ഉ​യ​ർ​ന്നു​വ​ന്ന സ​മ​യ​ത്തും ജ​യ​ഘോ​ഷി​നെ കാ​ണാ​താ​യി​രു​ന്നു. പോ​ലീ​സ് തെ​ര​ച്ചി​ലി​ൽ കു​ടും​ബ​വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ കൈ​ഞ​ര​മ്പ് മു​റി​ച്ച് ര​ക്തം വാ​ർ​ന്ന് പോ​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. രാ​ത്രി ഏ​ഴു​മ​ണി​ക്ക് വീ​ട്ടി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ ജ​യ​ഘോ​ഷി​നെ പി​റ്റേ​ന്നാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്.

pathram desk 2:
Related Post
Leave a Comment