കൊല്ലം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ബി. രാഘവന്‍ (69) അന്തരിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊല്ലം ജില്ലയില്‍ സിപിഎമ്മിന്റെ പ്രുഖനായ നേതാവായിരുന്നു ബി.രാഘവന്‍. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. നെടുവത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ അദ്ദേഹം എംഎല്‍എയായി. 1987ലാണ് രാഘവന്‍ ആദ്യമായി നിയമസഭയിലെത്തിയത്. കേരള കോണ്‍ഗ്രസ്(ജെ) സ്ഥാനാര്‍ത്ഥിയായ കോട്ടക്കുഴി സുകുമാരനെ 15000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കന്നി അങ്കത്തിലെ ജയം. 1991ല്‍ കോണ്‍ഗ്രസിലെ എന്‍. നാരായണനെ തോല്‍പ്പിച്ച് വീണ്ടും നിയമസഭയിലെത്തി. 1996ല്‍ കോണ്‍ഗ്രസിലെ എഴുകോണ്‍ നാരായണനോട് പരാജയപ്പെട്ടെങ്കിലും 2006ല്‍ 48023 വോട്ടിന്റെ ഭൂരിപക്ഷം നേടി നിയസഭാംഗത്വം വീണ്ടെടുത്തു.
മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താമരക്കുടിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. രാഘവന്റെ വിയോഗത്തെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ഇടത് മുന്നണി ജാഥയുടെ കൊട്ടാരക്കരയിലെ സ്വീകരണ പരിപാടികള്‍ മാറ്റിവച്ചു. ഭാര്യ: രേണുക. മക്കള്‍: രാകേഷ്.ആര്‍. രാഘവന്‍, രാഖി ആര്‍. രാഘവന്‍.
Leave a Comment