പനാജി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായിക് നാളെ ആശുപത്രി വിടും. ഗോവയിലെ ബാംബോലിന്‍ ആശുപത്രിയിലാണ് നായികിനെ പ്രവേശിപ്പിച്ചിരുന്നത്.
ശ്രീപദ് യശോ നായികിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി ബോംബോലിന്‍ മെഡിക്കല്‍ കോളേജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കര്‍ണ്ണാടകയിലെ അങ്കോലയിലെ ദേശീയപാതയില്‍ വെച്ച് ജനുവരി 11ന് ശ്രീപദ് യശോനായികിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുകയായിരുന്നു നായിക്. അദ്ദേഹത്തിന്റെ ഭാര്യ വിജയാ നായികും പേഴ്സണല്‍ സെക്രട്ടറിയും അപകടത്തില്‍ മരിച്ചിരുന്നു.
Leave a Comment