ചെന്നൈ:ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്കായി ഓൾറൗണ്ടർ രവിചന്ദ്ര അശ്വിൻ സെഞ്ചുറി നേടി. 134 പന്തുകളിൽ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചത്. താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്. അശ്വിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ കൂറ്റൻ ലീഡ് സ്വന്തമാക്കി.
107 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെ സഹായത്തോടെയാണ് കോലി അര്‍ധശതകം പൂര്‍ത്തിയാക്കി. താരത്തിന്റെ ടെസ്റ്റിലെ 27-ാം അര്‍ധസെഞ്ചുറിയാണിത്.
. 106 ന് ആറ് എന്ന നിലയില്‍ നിന്നും ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 202 റണ്‍സിലെത്തിച്ചു.
സ്കോർ 106-ൽ നിൽക്കെ ഏഴ് റൺസെടുത്ത അക്ഷർ പട്ടേലിനെ പുറത്താക്കി മോയിൻ അലി ഇന്ത്യയുടെ ആറാം വിക്കറ്റ് പിഴുതു. താരത്തെ അലി വിക്കറ്റിന് മുന്നിൽ കുടുക്കി.
സ്കോര് 86-ൽ നിൽക്കെ അജിങ്ക്യ രഹാനെയെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. മോയിൻ അലിയുടെ പന്തിൽ ഒലി പോപ്പ് പിടിച്ചാണ് രഹാനെ പുറത്തായത്. വെറും 10 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.
നേരത്തേ ഋഷഭ് പന്ത് പുറത്തായിരുന്നു. എട്ട് റണ്‍സെടുത്ത പന്തിനെ ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്ത് പുറത്താക്കി. അനാവശ്യ ഷോട്ട് കളിച്ചാണ് പന്ത് പുറത്തായത്. ഇതോടെ ഇന്ത്യ തകര്‍ന്നു.
ആദ്യ ഓവറുകളില്‍ തന്നെ വിശ്വസ്തരായ രോഹിത് ശര്‍മയും ചേത്ശ്വര്‍ പൂജാരയും ഔട്ടായി മടങ്ങിയിരുന്നു. ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്‌സ് സ്റ്റംപ് ചെയ്താണ് രോഹിത് പുറത്തായത്.
ഏഴുറൺസെടുത്ത പൂജാരയെ ഒലി പോപ്പ് റൺ ഔട്ടാക്കി. സിംഗിളെടുക്കാൻ ശ്രമിച്ച താരം തിരിച്ച് ക്രീസിലേക്ക് കയറുമ്പോഴേക്കും ഒലി പോപ്പ് പന്ത് വിക്കറ്റ് കീപ്പർ ഫോക്സിന്റെ കൈയ്യിലെത്തിച്ചു. അതിവേഗത്തിൽ താരം റൺ ഔട്ടാക്കി. പൂജാരയുടെ ബാറ്റ് ക്രീസിലെത്തിയിരുന്നെങ്കിലും പൂജാരയുടെ കൈയ്യിൽ നിന്നും ബാറ്റ് വഴുതി വീണു. ഇതോടെ താരം റൺ ഔട്ടായി.
ഒന്നാം ഇന്നിങ്‌സില്‍ 329 റണ്‍സിന് പുറത്തായെങ്കിലും സന്ദര്‍ശകരെ 134 റണ്‍സിന് പുറത്താക്കി 195 റണ്‍സ് ലീഡ് ഇന്ത്യ പിടിച്ചെടുത്തു. രണ്ടാംഇന്നിങ്‌സില്‍ ഒരു വിക്കറ്റ്മാത്രം നഷ്ടത്തില്‍ 54 റണ്‍സും നേടിയതോടെ ടെസ്റ്റ് ഏറക്കുറെ ഇന്ത്യയുടെ വരുതിയിലായി. സ്‌കോര്‍: ഇന്ത്യ 329, ഒന്നിന് 54. ഇംഗ്ലണ്ട് 134.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനുവേണ്ടി പൊരുതിനിന്നത് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് (42*) മാത്രം. ഇന്ത്യയുടെ ആര്‍. അശ്വിന്‍ വീണ്ടും അഞ്ചുവിക്കറ്റ് നേട്ടമുണ്ടാക്കിയപ്പോള്‍ ആദ്യ ടെസ്റ്റിനിറങ്ങിയ അക്‌സര്‍ പട്ടേലും ഇഷാന്ത് ശര്‍മയും രണ്ടുവീതം വിക്കറ്റെടുത്തു.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെ (14) നഷ്ടമായി. ഞായറാഴ്ച ആകെ 15 വിക്കറ്റ് വീണതില്‍ പത്തും സ്പിന്നര്‍മാര്‍ കീശയിലാക്കി. ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഇന്നിങ്‌സ് ടോട്ടലാണിത് (134). 1981ല്‍ മുംബൈയില്‍ 102 റണ്‍സിന് പുറത്തായിട്ടുണ്ട്.
ആറിന് 300 എന്നനിലയില്‍ ഞായറാഴ്ച രാവിലെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ഓവറില്‍ത്തന്നെ അക്‌സറിനെ (5) നഷ്ടമായി. രണ്ടുപന്തിനുശേഷം ഇഷാന്തും മടങ്ങി. അപകടം മനസ്സിലാക്കിയ ഋഷഭ്, കിട്ടുന്ന സമയത്ത് പരമാവധി സ്‌കോര്‍ ചെയ്യുക എന്ന നയത്തിലേക്ക് മാറി. മൂന്ന് സിക്‌സും ഏഴ് ബൗണ്ടറിയുമടക്കം 58 റണ്‍സെടുത്ത ഋഷഭ് ഒടുവില്‍ കൂട്ടാളികളില്ലാതെ ബാറ്റിങ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിലെ മൂന്നാംപന്തില്‍ റോബി ബേണ്‍സിനെ (0) നഷ്ടമായത് ഒരു സൂചനമാത്രമായിരുന്നു. സ്പിന്നര്‍മാര്‍ക്ക് നല്ല ആനുകൂല്യം കിട്ടിയതിനൊപ്പം ഇന്ത്യയുടെ ഉജ്ജ്വലമായ ക്യാച്ചുകളും ഇംഗ്ലണ്ടിന്റെ പതനത്തിന് കാരണമായി.
Leave a Comment