കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണം യാഥാര്‍ത്ഥ്യത്തിലേക്ക്

ലണ്ടന്‍: കുട്ടികളിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഉടന്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഏഴിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് ഇടക്കാല പരീക്ഷണത്തിന് തയാറെടുക്കുന്നത്.

ഓക്‌സ്ഫഡ് സര്‍വ്വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് കുട്ടികള്‍ക്ക് കുത്തിവയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ 300 വോളന്റിയര്‍മാര്‍ക്ക് കുത്തിവയ്പ്പ് നല്‍കും. ഈ മാസം തന്നെ പരീക്ഷണം തുടങ്ങുമെന്നാണ് വിവരം. വാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയും വിലയിരുത്തകയാണ് ഇതിന്റെ ലക്ഷ്യം.

ഓക്‌സ്ഫഡും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചിരുന്നു. ഓക്‌സ്ഫഡ്-അസ്ട്രാസെനക വാക്‌സിന്‍ ഏറെ ഫലപ്രദമെന്നും ലോകാരോഗ്യ സംഘടന ഉറപ്പു നല്‍കിയിരുന്നു.

pathram desk 2:
Leave a Comment