അര്‍ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്ക് കരസേനയ്ക്ക് കൈമാറി

ചെന്നൈ: ഇന്ത്യന്‍ കരസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മെയിന്‍ ബാറ്റില്‍ ടാങ്ക് അര്‍ജുന്‍ മാര്‍ക്ക് 1 എ, പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനയ്ക്ക് കൈമാറി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരവനെ പ്രതീകാത്മകമായി പ്രധാനമന്ത്രിയില്‍ നിന്ന് അര്‍ജുന്‍ ടാങ്ക് ഏറ്റുവാങ്ങി.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അര്‍ജുന്‍ മാര്‍ക്ക് 1 എ അത്യാധുനിക സാങ്കേതിക വിദ്യയുള്ളതാണ്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് ടാങ്കുകള്‍ വികസിപ്പിച്ചത്. കൂടുതല്‍ ശക്തമായ പ്രഹരശേഷി, ഉയര്‍ന്ന ചലനാത്മകത എന്നിവ അര്‍ജുന്‍ എംകെ 1 എ ടാങ്കിന്റെ പ്രത്യേകതകളില്‍പ്പെടുന്നു.

ടാങ്ക് കൈമാറിയശേഷം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ചേര്‍ന്ന് പ്രധാനമന്ത്രിയെ ആദരിച്ചു.

pathram desk 2:
Related Post
Leave a Comment