ചെന്നൈ: തമിഴ്നാട്ടില്‍ ശിവകാശിക്കു സമീപം പടക്കനിര്‍മാണശാലയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് നാലു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
വിരുദുനഗറിന് അടുത്ത് സത്തൂരിലെ പടക്ക ഫാക്ടറിയില്‍ ഇന്നലെ ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവം സമയത്ത് എട്ട് മരണം സ്ഥിരീകരിച്ചിരുന്നു. ദുരന്തം സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
Leave a Comment