ഹരിയാനയിലെ അഖാഡയില്‍ വെടിവയ്പ്പ്: അഞ്ച് പേര്‍ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ അഖാഡയിലു(ഗുസ്തി പരിശീലന കേന്ദ്രം)ണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്ക് പറ്റി.

റോത്തക്കിലെ മെഹര്‍ സിംഗ് ഗുസ്തി പരിശീലനക്കളത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഒരു പരിശീലകനാണ് അഖാഡയിലെത്തി വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് അയാളെ പ്രേരിപ്പച്ചതെന്ന് പൊലീസ് പറയുന്നു. അഖാഡയിലെ മറ്റൊരു പരിശീലകനുമായി ഇയാള്‍ പ്രശ്‌നത്തിലായിരുന്നത്ര.

അക്രമിയായ പരിശീലകന്‍ നടത്തിയ വെടിവയ്പ്പില്‍ ഗുസ്തി പഠിക്കാന്‍ എത്തിയ സ്ത്രീകള്‍ക്കും എതിരാളിയായ കോച്ചിനുമടക്കം ജീവന്‍ നഷ്ടപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ റോത്തക് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

pathram desk 2:
Leave a Comment