നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ ബിഎസ്എഫ് വധിച്ചു

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ ബിഎസ്എഫ് ജവാന്‍മാര്‍ വെടിവച്ചുകൊന്നു. ബിഎസ്എഫ് വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

സാംബ സെക്ടറിലെ ചാക്ക് ഫക്വീറ ബോര്‍ഡര്‍ പോസ്റ്റില്‍ രാവിലെ 9:45 ഓടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. പാക് ഭീകരന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നിരവധി തവണ നിര്‍ദേശം നല്‍കിയെങ്കിലും ഇയാള്‍ പിന്മാറിയില്ല. ഈ സാഹചര്യത്തില്‍ ബിഎസ്എഫ് ജവാന്‍മാര്‍ വെടിവെയ്ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ നിന്നും 40 മീറ്റര്‍ മാറി ഇന്ത്യന്‍ ഭൂപ്രദേശത്തു നിന്നാണ് കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കണ്ടെടുത്തത്.

pathram desk 2:
Related Post
Leave a Comment