കര്‍ഷകര്‍ക്ക് പിന്തുണയുമായി ഹോളിവുഡ് താരം

മുംബൈ: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഹോളിവുഡ് താരം സൂസന്‍ സാറന്‍ഡന്‍. കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് കര്‍ഷകര്‍ക്ക് താരം പിന്തുണ പ്രഖ്യാപിച്ചത്.

‘എന്തുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്? കര്‍ഷക പ്രക്ഷോഭത്തി്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ ആരാണെന്നും, എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക.. 74 കാരിയായ താരം ട്വീറ്റില്‍ കുറിച്ചു.

പോപ് താരം റിഹാനയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ട്യൂന്‍ബര്‍ഗ്, അമേരിക്കന്‍ അഭിഭാഷക മീന ഹാരിസ്, നടി അമാന്‍ഡ സെര്‍ണി എന്നിവരും പിന്തുണയുമായെത്തി.

pathram:
Related Post
Leave a Comment