കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം

കൊച്ചി: കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് പ്രതികരിക്കാതെ നടന്‍ മോഹന്‍ലാല്‍. പ്രക്ഷോഭത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

താരസംഘടനയായ ‘അമ്മ’യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സംഘനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍.

കര്‍ഷക പ്രക്ഷോഭത്തില്‍ വിദേശ സെലിബ്രിറ്റികള്‍ പ്രതികരിക്കേണ്ടതില്ലെന്ന് കാണിച്ച് അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളും സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനെതിരേ തപ്‌സീ പന്നുവും സലിം കുമാറും ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളും രംഗത്തെത്തി. ഇതോടെ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള ട്വിറ്റര്‍ ക്യാമ്പയിന്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തി.

ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ നിലപാട് ആരാഞ്ഞത്. നേരത്തേ, നോട്ട് നിരോധനത്തെ ഉള്‍പ്പെടെ പിന്തുണച്ച് മോഹന്‍ലാല്‍ ബ്ലോഗെഴുതിയിരുന്നു.

pathram:
Related Post
Leave a Comment