കൊവിന്‍ ആപ്പിലെ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ല

ന്യൂഡല്‍ഹി: കൊവിന്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനും മറ്റ് നടപടിക്രമങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ ആപ്ലിക്കേഷനാണ് കൊവിന്‍ ആപ്പ്.

കൊവിന്‍ ആപ്പിലെ ഡാറ്റ സുരക്ഷിതമാണ്. ഹാക്കിംഗ് സാധ്യത ചെറുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്- ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ചൗബെ പറഞ്ഞു.

നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രൈവസി പോളിസി കൊവിന്‍ ആപ്പ് അനുസരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment