കശ്മീരില്‍ 4ജി സേവനം പുന:സ്ഥാപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിവേഗ 4ജി ഇന്റര്‍നെറ്റ് സേവനം പുനരാരംഭിച്ചു. ഇതു സംബന്ധിച്ച് കശ്മീര്‍ ഭരണകൂടം പ്രഖ്യാപനം നടത്തി. പതിനെട്ട് മാസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം തിരിച്ചുവരുന്നത്.

2019 ഓഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് 4ജി സേവനം വിലക്കിയത്. നിലവില്‍ അതിവേഗ മൊബൈല്‍ സേവനങ്ങള്‍ രണ്ട് ജില്ലകളില്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ജമ്മു ഡിവിഷനിലെ ഉദംപൂര്‍, കശ്മീര്‍ ഡിവിഷനിലെ ഗന്ധര്‍ബാല്‍ എന്നിവിടങ്ങളിലാണത്. മറ്റ് 18 ജില്ലകളിലും 2 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മാത്രമേ ലഭ്യമാകുകയുള്ളൂ.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ 4ജി സേവനം പുന:സ്ഥാപിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

pathram desk 2:
Leave a Comment