കശ്മീരില്‍ പാക് വെടിവയ്പ്പില്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പാക് പട്ടാളം നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ശിപായ് ലക്ഷ്മണ്‍ ആണ് വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം അര്‍ദ്ധ രാത്രിയോടെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. സുന്ദര്‍ബെനി സെക്ടറില്‍ യാതൊരു പ്രകോപനവും ഇല്ലാതെ പാക് പട്ടാളക്കാര്‍ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

pathram desk 2:
Related Post
Leave a Comment