പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു;

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ മുന്നോടിയായാണ് രാജി.

മലപ്പുറത്ത് നിന്നായിരിക്കും കുഞ്ഞാലിക്കുട്ടി ജനവിധി തേടുക. കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നു.

യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment