മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

ഇന്ന് രാവിലെ കടകംപള്ളിക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ നിര്‍ദേശിച്ചു.

pathram desk 2:
Related Post
Leave a Comment