കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കൾക്കെതിരേ പോലീസ് നിയമനടപടിയും പിഴയും ചുമത്തുമെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു.
10 വയസിൽ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്തു കൊണ്ടുവന്നാൽ 2,000 രൂപ പിഴയീടാക്കുമെന്ന് സമൂഹ മാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു. ഇതേതുടർന്നാണ് ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് പോലീസ് വെളിപ്പെടുത്തിയത്.
രക്ഷകർത്താക്കൾക്കെതിരെ നടപടിയെടുക്കാനും പിഴചുമത്താനും തീരുമാനിച്ചിട്ടില്ലെന്നും ഇത്തരം വ്യാജ പ്രചരണം നടത്തുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Leave a Comment