ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ ജെയ്ഷ് ഉല്‍ ഹിന്ദ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പിന്നില്‍ ഭീകര സംഘടനയായ ജെയ്ഷ് ഉല്‍ ഹിന്ദാണെന്ന് വ്യക്തമായി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഉല്‍ ഹിന്ദ് ഏറ്റെടുത്തു. കേസിന്റെ അന്വേഷണ ചുമതല എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്.

ടെലിഗ്രാം പോസ്റ്റിലൂടെയാണ് സ്‌ഫോടനം നടത്തിയത് തങ്ങളാണെന്ന് ജെയ്ഷ് ഉല്‍ ഹിന്ദ് അവകാശപ്പെട്ടത്. ഇതൊരു തുടക്കം മാത്രമാണെന്നും മറ്റ് നഗരങ്ങളിലും സ്‌ഫോടനം നടത്തുമെന്നും ജെയ്ഷ് ഉല്‍ ഹിന്ദ് മുന്നറിയിപ്പ് നല്‍കുന്നു. അന്വേഷണ ഏജന്‍സികള്‍ ജെയ് ഉല്‍ ഹിന്ദിന്റെ സന്ദേശം പരിശോധിച്ചുവരികയാണ്.

സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും ബാറ്ററിയുടെ അവശിഷ്ടങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെടുത്തിരുന്നു. ശീതളപാനിയ കുപ്പിയില്‍ സ്‌ഫോടകവസ്തുവും ബോള്‍ ബെയറിങ്ങും നിറച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണക്കുകൂട്ടുന്നത്.

സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് രണ്ടു പേര്‍ വാഹനത്തില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കൊണ്ടുവന്ന ടാക്‌സി ഡ്രൈവറുടെ സഹായത്തോടെ അക്രമികളുടെ രേഖാചിത്രം തയാറാക്കുകയാണ് പൊലീസ്.

pathram desk 2:
Related Post
Leave a Comment