ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വി.എസ് രാജിവച്ചു

ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും വി.എസ് അച്യുതാനന്ദന്‍ രാജിവച്ചു. ആരോഗ്യകാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നൽകി.

ഭരണപരിഷ്കാര കമ്മിഷന്‍റെ ഭാഗത്ത് നിന്ന് 11 റിപ്പോര്‍ട്ടുകള്‍ നല്‍കി. രണ്ടെണ്ണം കൂടി നൽകാനുണ്ടെന്ന് വി.എസ് വ്യക്തമാക്കി. ഇവയിലെ തുടര്‍നടപടികളാണ് കമ്മീഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുകയെന്നും വി.എസ് പറഞ്ഞു.

pathram desk 2:
Related Post
Leave a Comment