സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളം വെട്ടിക്കുറച്ച നടപടി ഗവൺമെന്റ്​ പിൻവലിച്ചു

റിയാദ് : കോവിഡ് മൂലം സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ശമ്പളം വെട്ടിക്കുറച്ച നടപടി ഗവൺമെന്റ്​ പിൻവലിച്ചു. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് ജീവനക്കാരുടെ ശമ്പളം കുറക്കാനും അവധി നീട്ടാനും ഗവൺമെന്റ്​ അനുമതി നൽകിയത്.

സ്ഥാപനങ്ങൾ പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് സൗദി തൊഴില്‍ നിയമത്തിൽ ആര്‍ട്ടിക്കിള്‍ 41 ആയി ശമ്പളം വെട്ടിക്കുറക്കാനും അവധി നീട്ടാനും അനുവദിക്കുന്ന പുതിയ നിയമം ചേർത്തിരുന്നത്. ഇതു പ്രകാരം ജീവനക്കാരും തൊഴിലുടമകളും തമ്മിലുള്ള കരാറില്‍ താത്കാലിക മാറ്റങ്ങള്‍ വരുത്താമായിരുന്നു.

നിലവിൽ സാമ്പത്തിക പ്രത്യാഘാതം കുറഞ്ഞുവെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം.

pathram:
Related Post
Leave a Comment