മലബാര്‍ എക്‌സ്പ്രസ്സില്‍ തീപിടിത്തം : തക്കസമയത്ത് ചങ്ങല വലിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി

തിരുവനന്തപുരം : മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം. രാവിലെ 7.45 ഓടുകൂടിയാണ് തീ പിടുത്തം ഉണ്ടായത്. ഉടൻ തന്നെ യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തി. തീപിടിച്ച ബോഗി മറ്റ് കോച്ചുകളിൽ നിന്ന് വേർപെടുത്തിയതോടെ തീ പിടുത്തതിന്റെ തീവ്രത കുറക്കാൻ കഴിഞ്ഞു.

രക്ഷാപ്രവർത്തനം നടത്താൻ നാട്ടുകാരാണ് ആദ്യം എത്തിയത്. പിന്നാലെ അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ പിടിച്ചതിനെ തുടർന്ന് വർക്കലയിൽ തീവണ്ടി നിർത്തിയിട്ടിരിക്കുകയാണ്.

യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. തീപ്പിടിത്തമുണ്ടായ പാർസൽ ബോഗിയിൽ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളുരസിയുള്ള തീപ്പൊരിയിൽ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

pathram:
Related Post
Leave a Comment