എടപ്പാളില്‍ കാണാതായ യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്ച മൃതദേഹം കണ്ടെത്താനായില്ല തെരച്ചില്‍ തുടരുന്നു

എടപ്പാള്‍ : എടപ്പാളില്‍ കാണാതായ യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തി. അതെ സമയം യുവാവിന്റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇന്നും തെരച്ചില്‍ തുടരും.

പന്താവൂര്‍ സ്വദേശിയായ കിഴക്കേ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദിനെ(24) ആണ് 6 മാസം മുന്‍പ് കാണാതായത്. സുഹൃത്തുക്കളായ അധികാരിപ്പടി വീട്ടില്‍ സുഭാഷ് (35), മേനോംപറമ്പില്‍ എബിന്‍ (27) എന്നിവരെ ചോദ്യം ചെയ്തതില്‍നിന്ന് കൊലപാതകം ആണെന്ന് തെളിയുകയായിരുന്നു.

മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയതാണെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടങ്ങി. എന്നാല്‍, കിണറ്റിലെ മാലിന്യം നീക്കം ചെയ്ത് മൃതദേഹം പുറത്തെടുക്കുന്നത് വെല്ലുവിളിയായിരിക്കുകയാണ്. മാത്രമല്ല, പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കണം.

പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇര്‍ഷാദില്‍നിന്ന് 6.5 ലക്ഷം രൂപ കൈപ്പറ്റിയതായി പ്രതികള്‍ മൊഴി നല്‍കി. വിഗ്രഹം നല്‍കാത്തതിനാല്‍ പണം തിരിച്ചുചോദിക്കുമോയെന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ വാടകയ്ക്ക് താമസിക്കുന്ന വട്ടംകുളത്തെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ഇര്‍ഷാദിനെ പൂജയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഇര്‍ഷാദിന്റെ കണ്ണും കൈകളും കെട്ടി ഇരുമ്പ് വടി ഉപയോഗിച്ച് തലക്ക് പുറകില്‍ അടിച്ചുവീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍, വിഗ്രഹം വാങ്ങുന്നതിനായി ഇര്‍ഷാദ് പണം നല്‍കിയെന്ന പൊലീസിന്റെ വാദം ബന്ധുക്കള്‍ തള്ളി. കുറഞ്ഞ വിലയ്ക്ക് വന്‍തോതില്‍ ഇത്തരം ഉപകരണങ്ങള്‍ വയനാട്ടില്‍നിന്ന് വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കളായ പ്രതികള്‍ പണം കൈപ്പറ്റിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular