‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 21ന് തിയ്യേറ്റില്‍

ഏറെ നാളുകള്‍ക്ക് ശേഷം സിനിമകള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസിനെത്തുന്നു. ഈ വര്‍ഷം മാര്‍ച്ച് 21ന് തീയേറ്ററിലെത്തും. കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് അടച്ചിട്ടിരിക്കുന്ന തീയേറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമാസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഔദ്യോഗികമായി ഈ വിവരംപുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 ന് റിലീസ് നടത്താനിരുന്ന ചിത്രമായിരുന്നു മരക്കാര്‍. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം ലോക്ഡൗണിലേക്കു പോകുകയും തീയറ്ററുകള്‍അടക്കമുള്ള ആള്‍ക്കൂട്ടമുണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ ദീര്‍ഘനാളത്തേക്ക് അടച്ചിടുകയുമാണുണ്ടായത്. ഇതേത്തുടര്‍ന്ന് ചിത്രത്തിന്‍രെ റിലീസ് അനിശ്ചിതത്വത്തിലായി.

അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, മധു, അര്‍ജുന്‍ സര്‍ജ, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ തന്നെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം രണ്ട് ഒ.ടി.ടി റിലീസായി പുറത്തിറക്കുന്നത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിനിടെയാണ് മരക്കാര്‍ തീയേറ്ററുകളിലേക്കെത്തും എന്ന് പ്രഖ്യാപിക്കുന്നത്.

pathram:
Related Post
Leave a Comment