നീല ലെഹങ്കയില്‍ അതിമനോഹരിയായി ജാന്‍വി ; വില കേട്ടാല്‍ ഞെട്ടും

നീല ലെഹങ്കയില്‍ അതിമനോഹരിയായി ജാന്‍വി . നീല ലെഹങ്ക ചോളിയില്‍ എത്തിയ ജാന്‍വി കപൂറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അര്‍പ്പിത മേത്ത ഡിസൈന്‍ ചെയ്ത വളരെ സിംപിളായി തോന്നുന്ന ഈ ലെഹങ്ക ചോളിയുടെ വില 78,000 രൂപയാണ്.

ഷീര്‍ ദുപ്പട്ടയുടെ ബോര്‍ഡറില്‍ ഷെല്‍ ഡീറ്റൈലിങ്ങാണ് ചെയ്തിരിക്കുന്നത്. സ്ട്രാപ് ബ്ലൗസില്‍ ഷിമ്മര്‍ എംബ്രോയ്ഡറി നല്‍കിയിരിക്കുന്നത്. സോഫ്റ്റ് കേര്‍ളി ഹെയര്‍ സ്‌റ്റൈലും വളരെ ലളിതമായ മേക്ക്അപ്പുമാണ് ജാന്‍വി ചെയ്തിരിക്കുന്നത്. സില്‍വര്‍ കമ്മലുകള്‍ മാത്രമാണ് ജാന്‍വി ആക്‌സസറീസായി ധരിച്ചിരിക്കുന്നത്. ഈ വേഷത്തില്‍ അതിസുന്ദരിയായാണ് താരത്തെ കാണാനെന്നാണ് ആരാധകര്‍ പറയുന്നത്.

അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ആണ് ജാന്‍വി കപൂര്‍. ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്‌നേഹവും പിന്തുണയും അവരുടെ മകള്‍ ജാന്‍വിക്കും ബോളിവുഡ് നല്‍കുന്നുണ്ട് . സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഓരോ തവണത്തെ ജാന്‍വിയുടെ വസ്ത്രധാരണവും ആരാധകര്‍ ചര്‍ച്ചാ വിഷയമാക്കാറുണ്ട്.

വ്യത്യസ്തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാന്‍വി പൊതുവേദിയിലെത്താറുളളത്. ചില വസ്ത്രധാരണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുമ്പോള്‍ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്. വസ്ത്രധാരണത്തില്‍ ജാന്‍വി കപൂറിനെ ഏറ്റവും കൂടുതല്‍ താരതമ്യപ്പെടുത്തുന്നത് സഹതാരങ്ങള്‍ക്ക് പകരം അമ്മ ശ്രീദേവിയുമായാണ് എന്നതും ശ്രദ്ധേയമാണ്.

pathram:
Related Post
Leave a Comment