ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി

ത​ളി​പ്പ​റ​ന്പ്: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി. ആ​കെ​യു​ള്ള 34 സീ​റ്റു​ക​ളി​ൽ 19 സീ​റ്റു​ക​ൾ യു​ഡി​എ​ഫി​ന് ല​ഭി​ച്ചു. എ​ൽ​ഡി​എ​ഫ് 12 സീ​റ്റി​ലും ബി​ജെ​പി മൂ​ന്ന് സീ​റ്റി​ലും വി​ജ​യി​ച്ചു.

ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ന് 22 സീ​റ്റു​ക​ളി​ലും എ​ൽ​ഡി​എ​ഫി​ന് 11 സീ​റ്റു​ക​ളി​ലും വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. ഒ​രു സീ​റ്റ് മാ​ത്രം നേ​ടി​യ ബി​ജെ​പി ഇ​ക്കു​റി നേ​ട്ടം മൂ​ന്നാ​യി ഉ​യ​ർ​ത്തി.

ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച കോ​ട​തി​മൊ​ട്ട ബി​ജെ​പി നി​ല​നി​ർ​ത്തി​യ​തോ​ടൊ​പ്പം യു​ഡി​എ​ഫി​ന്‍റെ വാ​ർ​ഡു​ക​ളാ​യ പാ​ലം​കു​ള​ങ്ങ​ര, തൃ​ച്ചം​ബ​രം എ​ന്നി​വി​ട​ങ്ങ​ൾ ബി​ജെ​പി പി​ടി​ച്ചെ​ടു​ത്തു.

pathram desk 2:
Related Post
Leave a Comment